കോഴിക്കോട് രണ്ടാനമ്മയുടെ ക്രൂരത സഹിക്കാതെ വീടുവിട്ടിറങ്ങിയ ഒമ്പതുകാരിയെ കണ്ടെത്തി; പോലീസ് കേസെടുത്തു

കോഴിക്കോട് രണ്ടാനമ്മയുടെ ക്രൂരത സഹിക്കാതെ വീടുവിട്ടിറങ്ങിയ ഒമ്പതുകാരിയെ കണ്ടെത്തി; പോലീസ് കേസെടുത്തു

കോഴിക്കോട് ഫറോക്കിൽ രണ്ടാനമ്മയുടെ ക്രൂരത സഹിക്കാനാകാതെ വീട് വിട്ടിറങ്ങിയ ഒമ്പതുവയസ്സുകാരിയെ കണ്ടെത്തി. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ രണ്ടാനമ്മയുടെ പേരിലും യുവതിയുടെ അമ്മയുടെ പേരിലും പോലീസ് കേസെടുത്തു.

നല്ലൂർ സ്വദേശി നിമിഷ, അമ്മ അംബിക എന്നിവർക്കെതിരെയാണ് കേസ്. ചെറിയ കാര്യങ്ങൾക്ക് പോലും നിമിഷ കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു. വീട് വിട്ടിറങ്ങിയ കുട്ടി നാട്ടുകാരോടാണ് വിവരം പറഞ്ഞത്. കുട്ടിയെ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

 

Share this story