ആലപ്പുഴയിൽ കൊവിഡ് രോഗികളുടെ വീടിന് നേരെ ആക്രമണം; പോലീസ് കേസെടുത്തു
Aug 22, 2020, 11:34 IST
ആലപ്പുഴ ജില്ലയിലെ വയലാറില്‍ കോവിഡ് ബാധിതരുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം വീടിനു നേരെ കല്ലേറു നടത്തുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കഴിഞ്ഞദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയിലേക്ക് മാറാനായി ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെയാണ് ആക്രമണുണ്ടായത്. പോലീസ് അന്വേഷണം തുടങ്ങി.