വയനാട്ടിൽ തോട് മുറിച്ചുകടക്കവെ വെള്ളക്കെട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

വയനാട്ടിൽ തോട് മുറിച്ചുകടക്കവെ വെള്ളക്കെട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

വയനാട് പൊഴുതനയിൽ അഞ്ചുവയസ്സുകാരി വെള്ളക്കെട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. അച്ഛനും അമ്മക്കുമൊപ്പം തോട് മുറിച്ച് കടക്കവെയാണ് അപകടത്തിൽപ്പെട്ടത്. അച്ചൂർ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണൻ-രതി ദമ്പതികൾ മകൾ ഉണ്ണിമായയാണ് മരിച്ചത്.

വെങ്ങാത്തോട് നാലാം നമ്പർ കൈതക്കൊല്ലി തോട്ടിലാണ് വീണത്. അച്ഛനും അമ്മക്കുമൊപ്പം പോകുന്നതിനിടെ കാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ നാട്ടുകാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share this story