സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തീരദേശ മേഖലയിലുള്ളവരുടെ പുരോഗതിക്കായി സംസ്ഥാന കുടുംബശ്രീ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാൻ വഴി, മലപ്പുറം നിലമ്പൂരിൽ വച്ച് നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തിലെ 18 നും 35 വയസിനും പ്രായമുള്ളവർക്കാണ് പ്രവേശനം. ഭക്ഷണം, താമസം, കോഴ്‌സ് എന്നിവ സൗജന്യമാണ്, താല്പര്യമുള്ളവർ ബന്ധപെടുക. 9746938700, 9020643160, 04931221979

 

Share this story