കൊല്ലത്ത് പോലീസ് ഔട്ട് പോസ്റ്റും എസ് ഐയുടെ കാറും എറിഞ്ഞു തകർത്ത യുവാക്കൾ അറസ്റ്റിൽ

കൊല്ലത്ത് പോലീസ് ഔട്ട് പോസ്റ്റും എസ് ഐയുടെ കാറും എറിഞ്ഞു തകർത്ത യുവാക്കൾ അറസ്റ്റിൽ

കൊല്ലം കണ്ണനല്ലൂരിൽ പോലീസ് ഔട്ട് പോസ്റ്റ് കെട്ടിടവും കാറും കല്ലെറിഞ്ഞ് തകർത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. ചാരുവിള വീട്ടിൽ അജിത്(22), ജനാർദന സദനത്തിൽ വിക്രം മകൻ വിഷ്ണു(22) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇവർ കണ്ണനല്ലൂർ പോലീസ് ഔട്ട് പോസ്റ്റ് കെട്ടിടത്തിലേക്ക് കല്ലെറിഞ്ഞത്

കല്ലേറിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന എസ് ഐയുടെ കാറിന്റെ ചില്ലുകളും തകർന്നു. കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ കാറോടിച്ചതിന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് ഔട്ട് പോസ്റ്റ് ആക്രമിക്കുന്നതിലേക്ക് എത്തിയത്.

Share this story