കൊണ്ടോട്ടി നഗരസഭയിൽ ലൈഫ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു
Jan 25, 2020, 21:32 IST
കൊണ്ടോട്ടി നഗരസഭയിൽ നടന്ന ലൈഫ് കുടുംബ സംഗമവും അദാലത്തും നഗരസഭ ചെയർപേഴ്സൺ കെ.സി ഷീബ ഉദ്ഘാടനം ചെയ്തു. 1,038 ലൈഫ് പി.എം.എ വൈ ഗുണഭോക്താക്കളാണ് കൊൺോട്ടി നഗരസഭയിലുള്ളത്. സ്വന്തമായൊരു ഭവനവും അന്തസാർന്ന തൊഴിലും ജീവനോപാധികളും എല്ലാ ജനങ്ങൾക്കും പ്രാപ്യമാകുന്നതിനായി 25 കോടി 12 ലക്ഷം രൂപയാണ് കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്. ചടങ്ങിൽ നഗരസഭാ സെക്രട്ടറി പി.ടി ബാബു, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.