മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കയാകുന്നു
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ. പുതുതായി 4,074 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജില്ലയില്‍ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ശതമാനമാണ്.
24 മണിക്കൂറിനിടെ 5,502 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,943 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 46 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 79 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
66,020 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 46,112 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,551 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 250 പേരും 217 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 769 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 782 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര് നഗര്‍ 33
ആലങ്കോട് 15
ആലിപ്പറമ്പ് 46
അമരമ്പലം 27
ആനക്കയം 23
അങ്ങാടിപ്പുറം 112
അരീക്കോട് 43
ആതവനാട് 48
ഊരകം 23
ചാലിയാര്‍ 11
ചീക്കോട് 19
ചേലേമ്പ്ര 10
ചെറിയമുണ്ടം 69
ചെറുകാവ് 20
ചോക്കാട് 07
ചുങ്കത്തറ 68
എടക്കര 31
എടപ്പറ്റ 32
എടപ്പാള്‍ 29
എടരിക്കോട് 21
എടവണ്ണ 34
എടയൂര്‍ 25
ഏലംകുളം 22
ഇരിമ്പിളിയം 17
കാലടി 57
കാളികാവ് 13
കല്പകഞ്ചേരി 32
കണ്ണമംഗലം 46
കരുളായി 33
കരുവാരക്കുണ്ട് 16
കാവനൂര്‍ 62
കീഴാറ്റൂര്‍ 31
കീഴുപറമ്പ് 10
കോഡൂര്‍ 19
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 54
കോട്ടക്കല്‍ 53
കുറുവ 36
കുറ്റിപ്പുറം 54
കുഴിമണ്ണ 15
മക്കരപ്പറമ്പ് 41
മലപ്പുറം 173
മമ്പാട് 14
മംഗലം 43
മഞ്ചേരി 104
മങ്കട 83
മാറാക്കര 22
മാറഞ്ചേരി 74
മേലാറ്റൂര്‍ 32
മൂന്നിയൂര്‍ 19
മൂര്‍ക്കനാട് 53
മൂത്തേടം 12
മൊറയൂര്‍ 56
മുതുവല്ലൂര്‍ 11
നന്നമ്പ്ര 12
നന്നംമുക്ക് 31
നിലമ്പൂര്‍ 29
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 40
ഒഴൂര്‍ 18
പള്ളിക്കല്‍ 96
പാണ്ടിക്കാട് 35
പരപ്പനങ്ങാടി 85
പറപ്പൂര് 25
പെരിന്തല്‍മണ്ണ 44
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 37
പൊന്മള 18
പൊന്മുണ്ടം 22
പൊന്നാനി 70
പൂക്കോട്ടൂര്‍ 69
പോരൂര്‍ 19
പോത്തുകല്ല് 32
പുലാമന്തോള്‍ 31
പുളിക്കല്‍ 08
പുല്‍പ്പറ്റ 06
പുറത്തൂര്‍ 38
പുഴക്കാട്ടിരി 30
താനാളൂര്‍ 50
താനൂര്‍ 16
തലക്കാട് 17
തവനൂര്‍ 94
താഴേക്കോട് 52
തേഞ്ഞിപ്പലം 29
തെന്നല 35
തിരുനാവായ 22
തിരുവാലി 11
തൃക്കലങ്ങോട് 22
തൃപ്രങ്ങോട് 10
തുവ്വൂര്‍ 153
തിരൂര്‍ 52
തിരൂരങ്ങാടി 54
ഊര്‍ങ്ങാട്ടിരി 36
വളാഞ്ചേരി 45
വളവന്നൂര്‍ 46
വള്ളിക്കുന്ന് 27
വട്ടംകുളം 22
വാഴക്കാട് 13
വാഴയൂര്‍ 19
വഴിക്കടവ് 09
വെളിയങ്കോട് 47
വേങ്ങര 93
വെട്ടത്തൂര്‍ 42
വെട്ടം 38
വണ്ടൂര്‍ 51