കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 63കാരനായ യോഗാചാര്യനെതിരെ കേസ്

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 63കാരനായ യോഗാചാര്യനെതിരെ കേസ്

കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരനായ യോഗാചാര്യനെതിരെ കേസെടുത്തു. പരിയാരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായി എത്തിയ യോഗാചാര്യൻ ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി പെടുത്തി മൂന്ന് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചു

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഇപ്പോൾ 19 വയസ്സായി. കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. മാവേലിക്കര സ്വദേശിയാണ് രാജേന്ദ്ര പ്രസാദ്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.

Share this story