തിരുവനന്തപുരം മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നു

നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മാരായമുട്ടം സ്വദേശി ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂട്ടുകാരുമൊന്നിച്ച് കഴിഞ്ഞ രാത്രിയിൽ ശാന്തകുമാർ ഇവിടെയിരുന്ന് മദ്യപിച്ചിരുന്നു

സുഹൃത്തുക്കളിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്.

Share this story