സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ സമരത്തിലേക്ക്; ജോലിയിൽ നിന്ന് വിട്ടുനിൽക്കില്ല

train

സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ സമരത്തിലേക്ക്. ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെ കൃത്യമായ വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്താണ് വേറിട്ട സമരം. തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക. 

വ്യവസ്ഥകൾ പാലിക്കാതെ തുടർച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതിൽ ഉൾപ്പെടെ പ്രതിഷേധിച്ചും 2016ൽ അംഗീകരിച്ച ചട്ടങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല, 46 മണിക്കൂർ വാരവിശ്രമം, തുടർച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല. 48 മണിക്കൂറിന് ശേഷം ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങൾ നടപ്പാക്കിക്കൊണ്ടാകും ്‌വകാശ പ്രഖ്യാപന പ്രതിഷേധം

ഇതെല്ലാം അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും ഒരു ചട്ടവും ലംഘിക്കുന്നില്ലെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. വ്യവസ്ഥകൾ നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണ് ലോക്കോ പൈലറ്റുമാർ.
 

Share this story