ലോക കേരള സഭക്ക് കഴിഞ്ഞ മൂന്ന് തവണയും ക്ഷണിച്ചില്ല, പിന്നെന്തിന് പോകണം: ഗവർണർ

Governor

ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് തവണ പരിപാടിക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തതെല്ലാം എന്റെ മനസിലുണ്ട്. തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം. 

കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമമുണ്ടായി. അക്രമത്തെ പിന്തുണക്കുന്നവർക്കൊപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു

ഇന്നലെയാണ് ചീഫ് സെക്രട്ടറി ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കണ്ടത്. എന്നാൽ ചീഫ് സെക്രട്ടറിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ തിരിച്ചയക്കുകയായിരുന്നു.
 

Share this story