ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

lokesh

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം ലിയോ അക്രമ, ലഹരിമരുന്ന് രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിന് തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ഹർജി. മധുര സ്വദേശി രാജാ മുരുകനാണ് ഹർജി നൽകിയത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷിന്റെ അഭിഭാഷകൻ ഹാജരായിരുന്നില്ല. തുടർന്ന് ഹർജി പരിഗണിക്കുന്നത് മാറ്റി.
 

Share this story