തൃശ്ശൂർ അടക്കം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി അടുത്താഴ്ച പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ അടുത്താഴ്ച പ്രഖ്യാപിച്ചേക്കും. ഒന്നാംഘട്ട പട്ടികയിൽ തൃശ്ശൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 

സുരേകഷ് ഗോപി നേരത്തെ തന്നെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ബൂത്ത് ഭാരവാഹികളെ നേരിൽ കണ്ട് സുരേഷ് ഗോപി പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലാണ് തൃശ്ശൂരും ഇടം പിടിക്കുക

കുറഞ്ഞത് അഞ്ച് മണ്ഡലത്തിലെങ്കിലും കേരളത്തിൽ വിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. വിജയസാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന ഈ സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് അടുത്താഴ്ചയോടെ പ്രഖ്യാപനമുണ്ടാകുക.
 

Share this story