ഏറെക്കാലത്തെ ആവശ്യം: മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസ്

മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ഏറെക്കാലത്തെ ആവശ്യത്തിനാണ് റെയിൽവേ മന്ത്രാലയം അംഗീകരിക്കപ്പെട്ടത്. ട്രെയിൻ നമ്പർ 16622 മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഞായറാഴ്ച പകൽ 11.45ന് രാമേശ്വരത്ത് എത്തിച്ചേരും

കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി. ഒഡൻചത്രം, ദിണ്ടിഗൽ, മധുര, മാൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. തിരിച്ചുള്ള ട്രെയിൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തും

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാചട്ടം നിലവിൽ വന്നതോടെ റെയിൽവേ മന്ത്രാലയം സർവീസ് ഉടൻ ആരംഭിക്കാൻ സാധ്യതയില്ല. എസിയും, ജനറലും സ്ലീപ്പറുമടക്കം 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
 

Share this story