ലുക്ക് ഔട്ട് നോട്ടീസ്: സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

sanalkumar

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.

നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.


മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പോലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പോലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.

Tags

Share this story