കോഴിക്കോട് മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Sep 9, 2025, 11:48 IST

കോഴിക്കോട് കൊടുവള്ളി-എൻഐടി റോഡിൽ കുണ്ടുങ്ങലിൽ മാർബിൾ കയറ്റി വന്ന ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മാർബിളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മാർബിൾ ഇറക്കാനായി ലോറിയിൽ വന്നതായിരുന്നു രാംനാഥ്.
ലോറിക്ക് മുകളിലാണ് ഇദ്ദേഹം ഇരുന്നിരുന്നത്. ലോറി മറിഞ്ഞതോടെ താഴെ വീണ രാംനാഥ് അതിനടിയിൽ പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.