പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

accident
പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത് പടിക്ക് സമീപത്ത് ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നീലഗിരി സ്വദേശി അജിത്ത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. മുതുകുളം സ്വദേശി സുർജിത്ത് എന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയും പിക്കപ്പ് വാനും ഗാനമേളക്കാരുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.
 

Share this story