നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരുക്കേറ്റു

accident

നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വാഗമൺ സ്വദേശികളായ വയലിങ്കൽ വിഷ്ണു, പട്ടാളത്തിൽ റോബിൻ, കോട്ടമല ചെറുപ്പല്ലിൽ സുനീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

വാഗമണ്ണിൽ നിന്നും തേയിലക്കൊളുന്തുമായി മൂന്നാറിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കല്ലാറിന് സമീപത്തെത്തിയപ്പോൾ
നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story