കേരളത്തിൽ ഇത്തവണ താമര വിരിയും, എൻഡിഎ 400ലധികം സീറ്റുകൾ നേടും: നരേന്ദ്രമോദി

modi

പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ. കന്യാകുമാരിയിൽ നിന്നാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തിയത്. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നരേന്ദ്രമോദി സംസാരിച്ചു. 

ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നാനൂറിലധികം സീറ്റുകൾ സ്വന്തമാക്കും. കേരളത്തിൽ ഒരു തവണ കോൺഗ്രസ്, ഒരുതവണ എൽഡിഎഫ് എന്ന ചക്രം പൊളിക്കണമെന്നും മോദി പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ ജനങ്ങളുടെ യഥാർഥ വികാരം കേന്ദ്ര സർക്കാരിലേക്ക് എത്തിക്കാൻ ബിജെപി എംപിമാർ ഇവിടെയുണ്ടാകണം. അങ്ങനെ അതിന്റെ ഗുണങ്ങൾ കേരളത്തിന് തീർച്ചയായും കിട്ടുമെന്നും മോദി പറഞ്ഞു. 

മുതിർന്ന നേതാക്കളായ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലും മോദിക്കൊപ്പം വേദി പങ്കിട്ടു.
 

Share this story