എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം; ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ സമരപ്പന്തലിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്

വളർമതി

തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം, ദേശീയതലത്തിൽ ചർച്ചയാക്കിയതിന് പിന്നാലെ സമരപ്പന്തലിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്. വി മുരളീധരൻ എംഎൽഎയും മുൻ ഡിജിപി ആർ ശ്രീലേഖയും സമരപ്പന്തൽ സന്ദർശിച്ചു. ഉദ്യോഗാർത്ഥികൾക്ക് സമരം ചെയ്യേണ്ടി വരുന്നത് നിർഭാഗ്യകരം എന്ന് വി മുരളീധരൻ എംഎൽഎ പറഞ്ഞു. 

ഇത് നിർഭാഗ്യകരം. രാജ്യത്ത് എല്ലായിടത്തും ഉള്ള യുവാക്കളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കുന്ന പാർട്ടി എന്ന് സ്വയം പറയുന്ന പാർട്ടി. അവർ ഭരിക്കുന്ന സ്ഥലത്ത് യുവാക്കൾക്ക് നിരാഹാരം കിടക്കേണ്ടി വരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി നിർഭാഗ്യകരം. 4 ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു അത് ഏതൊക്കെ ആവശ്യം? ആ ആവശ്യങ്ങൾ എങ്ങനെ നടപ്പാക്കും?. അംഗീകരിക്കാത്ത ആവശ്യം അധ്യാപക വിദ്യാർഥി അനുപാതം ആണ്. അത് എന്തുകൊണ്ട് നടപ്പാക്കില്ല.

അവരുടെ 5 ആവശ്യങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്ന് വളർമതി ആരോപിച്ചു. തന്നെ സമ്മർദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയിൽ ചെയ്യരുതെന്നുമാണ് നേരിൽ കണ്ടപ്പോൾ മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയാണ് കൂടുതൽ സംസാരിച്ചതെന്നും താൻ രണ്ട് സെക്കൻഡ് മാത്രമാണ് സംസാരിച്ചതെന്നും വളർമതി പറഞ്ഞു.

Tags

Share this story