എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; എംഎൽഎയ്ക്ക് നിസാര പരുക്ക്

vincent

കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു

ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എംഎൽഎ. സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു

അപകടത്തിൽ എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഒരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല
 

Share this story