മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

madani

ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്റർ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് മഅദനി. 

അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തിൽ ആൻജിയോഗ്രാം ചെയ്യുന്നത് പ്രയാസമാണെന്ന സാഹചര്യവുമുണ്ട്. 

ആരോഗ്യനില ഭേദപ്പെട്ട ശേഷം ശസ്ത്രക്രിയ ചെയ്യാനാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ മാസമാണ് മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story