മധു വധക്കേസ്: വിചാരണ കോടതി വിധിക്കെതിരെ ഇരു വിഭാഗവും ഹൈക്കോടതിയെ സമീപിച്ചേക്കും

madhu

മധു വധക്കേസിലെ വിധിക്കെതിരെ മധുവിന്റെ കുടുംബവും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മേൽക്കോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്ന് ഇരുവിഭാഗവും അറിയിച്ചു. കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാൽ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുളള ശിക്ഷ ഒഴിവാക്കിയിരുന്നു.

വിധി വന്നതിന് ശേഷം കോടതി വിധിയിൽ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെയാണ് പല വകുപ്പുകൾ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു

നിലവിൽ കേസിലെ 13 പ്രതികളെയും മലമ്പുഴ ജില്ലാ ജയിലിൽ നിന്നും തവനൂരിലെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
 

Share this story