മഹാരാജാസ് കോളെജ് സംഘർഷം; രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Maharajas

കൊച്ചി: മഹാരാജാസ് കോളെജിലുണ്ടായ സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെഎസ്യു പ്രവർത്തകനെ നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം വിദ്യാർഥി സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളെജ് പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പ്രിൻസിപ്പൽ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളെജിലേക്കാണ് സ്ഥലം മാറ്റിയത്. കോളെജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Share this story