മഹാരാജാസ് കോളേജ് സംഘർഷം: 21 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Maharajas
എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കെ എസ് യു, ഫ്രറ്റേണിറ്റി, എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് നടപടി. 15ാം തീയതി മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ എട്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് കേസ്. വധശ്രമം അടക്കം 9 വകുപ്പുകളാണ് കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ ചുമത്തിയത്.
 

Share this story