മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പിസി ജോർജ്; കേസെടുത്ത് പോലീസ്

pc

പൊതുവേദിയിൽ മാഹിക്കെതിരെ വിവാദ പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസ് എടുത്തു. മാഹി പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോർജ് സംസാരിച്ചത്.

ഇതിനെതിരെ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു. കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി എന്നായിരുന്നു പിസി ജോർജിന്റെ വാക്കുകൾ

പിസി ജോർജിനെതിരെ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും രമേശ് പറമ്പത്ത് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Share this story