അറ്റകുറ്റപ്പണി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൻ്റെ റൺവേ അടച്ചിടും
Mon, 20 Feb 2023

തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൻ്റെ റൺവേ അടച്ചിടും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിൻ്റെ റൺവേ അടച്ചിടുന്നത്. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയവിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.