ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം; സന്നിധാനത്ത് തീർഥാടക നിയന്ത്രണം

makara sabarimala

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. ശുദ്ധിക്രിയകൾ അടക്കം സന്നിധാനത്ത് പൂർത്തിയായി. ഉച്ചയ്ക്ക് 2.50ന് മകരസംക്രമ പൂജകൾക്ക് തുടക്കമാകും. സന്നിധാനത്ത് വലിയ രീതിയിലുള്ള തീർഥാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനമുണ്ടാകുക

രാവിലെ 11 മണി മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. ഒന്നര ലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിന് എത്തുമെന്നാണ് കണക്ക്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു

പരമ്പരാഗത കാനന പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകിട്ടോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
 

Tags

Share this story