മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് അവധി

school

ആറ് ജില്ലകളിൽ ഇന്ന് അവധി; കാഞ്ഞിരപ്പള്ളി താലൂക്കസംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് അവധി. ശബരിമല മകരവിളക്ക്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി, മകരപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധിയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾക്കോ പൊതു പരീക്ഷകൾക്കോ അവധി ബാധകമായിരിക്കില്ല. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്‌റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലും കൊല്ലം-എഗ്മോർ റൂട്ടുകളിലുമാണ് പ്രത്യേക ട്രെയിൻ സർവീസ്.
 

Share this story