കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നു; നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ

suresh kodi

കെപിസിസി നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ. കെപിസിസി നേതൃത്വം കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. വർക്കിംഗ് പ്രസിഡന്റായ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയാണ്

കെപിസിസി നേതൃത്വത്തിനെതിരെ വ്യാപകമായ വിമർശനമുണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം. കെ സുധാകരനും വി ഡി സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
 

Share this story