കാഞ്ചിപുരത്ത് കൊറിയർ വാഹനം തടഞ്ഞ് നാലര കോടി തട്ടിയതിന് പിന്നിൽ മലാളി സംഘം; 5 പേർ പിടിയിൽ
കാഞ്ചിപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നാലര കോടി രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. മുംബൈ ബോർവാലി സ്വദേശി ജതിന്റെ പരാതിയിലാണ് നടപടി
2017 മുതൽ കൊറിയർ കമ്പനി നടത്തുന്നയാളാണ് ജതിൻ. കമ്മീഷൻ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നൽകുമായിരുന്നു. ഒന്നര മാസം മുമ്പ് നാലരക്കോടിയുമായി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രണ്ട് ഡ്രൈവർമാരെ അയച്ചു
വാഹനം കാഞ്ചിപുരത്ത് എത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി വാഹനം തടഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് കാറും കൈക്കലാക്കി. ആർക്കോട്ട് ഭാഗത്ത് എത്തിയപ്പോൾ കാറും ഡ്രൈവർമാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു
അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേരെ പിടികൂടിയത്. ഇനി 12 പേർ പിടിയിലാകാനുണ്ടെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായി ഒരു സംഘം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്
