മലപ്പുറത്ത് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

swa

മലപ്പുറം വഴിക്കടവ് കെട്ടുങ്ങലിൽ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷാണ്(35) മരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പള്ളിയുടെ ചുറ്റുമതിൽ നിർമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണ് സ്വപ്‌നേഷിന് പരുക്കേറ്റത്. 

അപകടത്തിൽ രണ്ട് പേർക്കാണ് പരുക്കേറ്റത്. ഗൂഡല്ലൂർ സ്വദേശിയാണ് സ്വപ്‌നേഷ്. പരുക്കേറ്റ മണിയെന്ന തൊഴിലാളി ചികിത്സയിലാണ്.
 

Share this story