മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; ഒരു കുട്ടിയും സ്ത്രീയും മരിച്ചു, ബോട്ടിലുണ്ടായിരുന്നത് 20 പേർ

Malappuram

മലപ്പുറം താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ട്.

രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 7 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ഇരുപതിലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

Share this story