മലപ്പുറം ചോക്കാട് കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ; പുലിയെന്ന് സംശയം

Animal

മലപ്പുറം: മലപ്പുറം ചോക്കാട് പുലി ഇറങ്ങിയതായി സംശയം. പുല്ലാങ്കോട് റബ്ബർ എസ്റ്റേറ്റിന് സമീപമാണ് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും മറ്റും കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ കടത്തിയിട്ടുണ്ട്. എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2002 റീ പ്ലാന്റിങ് ഏരിയയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് സംഭവം ആദ്യം കണ്ടത്.

പകൽ സമയത്ത് പലപ്പോഴും കാട്ടുപന്നികൾ കൂട്ടത്തോടെ വനത്തിൽ നിന്നും എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇതിനുമുൻപും പലതവണകളിലായി പുലിയും കാട്ടാനയും കടുവയും പുല്ലങ്കോട് എസ്റ്റേറ്റിൽ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ എസ്റ്റേറ്റിനെ സമീപത്ത് കടുവ ഒന്നിലധികം കാട്ടുപന്നികളെ പിടികൂടി ഭക്ഷിച്ചിരുന്നു. പുലിയെ പിടികൂടാനായി അന്ന് വനം വകുപ്പ് അധികൃതർ കെണി ഒരുക്കിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Share this story