മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

rithan

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച റിതാൻ ബാസിതിനൊപ്പം സംഭവദിവസം രാത്രിയുണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്റ്റിലായത്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ഉൾപ്പെടെ കണ്ടെത്താൻ ഇന്ന് തെളിവെടുപ്പ് നടക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് വിവരം

എടവണ്ണയിൽ നിന്നും കാണാതായ റിതാനെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചിലടക്കം മൂന്നിടത്ത് വെടിയേറ്റ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ അടിയേറ്റ പരുക്കുമുണ്ടായിരുന്നു.
 

Share this story