മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: മൂന്ന് മരണം; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു
Sep 20, 2026, 21:27 IST
മലപ്പുറം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചയാളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് ഒമ്പതു പേരെ കാണാതായിരുന്നു. ഇവരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.മൂന്ന് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
