മലപ്പുറം കക്കാട് ഇരുനില കെട്ടിടം കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Sun, 7 May 2023

മലപ്പുറം കക്കാട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഇരുനില കെട്ടിടം കത്തിനശിച്ചു. ഓട്ടോ സ്‌പെയർ പാർട്‌സ്, ടയർ കട ഉൾപ്പെടുന്ന കെട്ടിടമാണ് രാവിലെ അഞ്ചേ മുക്കാലോടെ കത്തിനശിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അഞ്ച് യൂണിറ്റോളം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.