സൂപ്പർവൈസർക്ക് കൊവിഡ്; മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോ അടച്ചു
Jul 19, 2020, 17:14 IST
വെഹിക്കിൾ സൂപ്പർവൈസർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. നിർദേശിച്ചു.
അതിനിടെ മലപ്പുറത്ത് സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ പോയി. ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.