മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ സൂര്യതാപമേറ്റ് ഒരാൾ മരിച്ചു

കൊടും ചൂട് തുടരുന്നതിനിടെ മലപ്പുറത്ത് സൂര്യതാപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഹനീഫക്ക് സൂര്യതാപമേറ്റത്

ഉച്ചയോടെ കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
 

Share this story