മലപ്പുറം വണ്ടൂരിൽ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം; പ്രതി പിടിയിൽ

Police
മലപ്പുറം വണ്ടൂരിൽ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവന് നേരെയാണ് കൊലപാതക ശ്രമം നടന്നത്. പരുക്കേറ്റ വാസുദേവൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബവഴക്കാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
 

Share this story