മലപ്പുറം പന്തല്ലൂരിലെ തഹ്ദിലയുടെ ആത്മഹത്യ; ഭർതൃപിതാവ് അറസ്റ്റിൽ

thahdila

മലപ്പുറം പന്തല്ലൂരിലെ തഹ്ദിലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർതൃപിതാവ് അറസ്റ്റിൽ. കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് തഹ്ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭർതൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭർത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 

Share this story