മലപ്പുറം വാഴക്കാട്ട് യുവതിയെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

മലപ്പുറം വാഴക്കാട്ട് ചെറുവട്ടൂരിൽ യുവതിയെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് സ്വദേശി നജ്മുന്നീസയാണ് മരിച്ചത്. രാവിലെ ഭർത്താവ് മൊയ്തീനാണ് മൃതദേഹം ആദ്യം കണ്ടത്. നജ്മുന്നീസുടെ ബാഗും ചെരുപ്പും സമീപത്തെ അടച്ചിട്ട വീടിന് സമീപത്ത് നിന്നും കണ്ടെത്തി

സ്വന്തം വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് നജ്മുന്നീസ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പോയതാണെന്ന് ഭർത്താവ് മൊയ്തീൻ പറയുന്നു. വീട്ടിൽ താൻ ഒറ്റക്കായിരുന്നു. വീടിന്റെ ടെറസിൽ നിന്നും മൊബൈൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് പോയി നോക്കിയപ്പോഴാണ് നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടതെന്നും മൊയ്തീൻ പറഞ്ഞു

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൊലപാതകമാണെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.
 

Share this story