മലയാള സിനിമയിലെ പ്രണയ നായകൻ; നടൻ രവികുമാർ അന്തരിച്ചു
Apr 4, 2025, 14:43 IST

70കളിലും 80കളിലും മലയാള സിനിമയിലെ ശ്രദ്ധേയ താരമായിരുന്ന രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം മലയാളം, തമിഴ് ഭാഷകളിലായി നൂറിലേറെ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭൗതികശരീരം ചെന്നൈ വൽസരവാക്കത്തെ വസതിയിൽ ഇന്നെത്തിക്കും. നാളെയാണ് സംസ്‌കാരം. 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം 1976ൽ അമ്മ എന്ന ചിത്രത്തിലെ വേഷമാണ് രവികുമാറിനെ ശ്രദ്ധേയമാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ