മലയാളം സർവ്വകലാശാല വിസി നിയമനം; സർക്കാരിനെ വിമർശിച്ച് ഗവർണറുടെ കത്ത്

Governer

തിരുവനന്തപുരം: മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കത്ത്. സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ രൂപികരിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കത്തിൽ ചോദിക്കുന്നു. മാത്രമല്ല എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കത്തിലൂടെ ആരാഞ്ഞു.

മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപികരിക്കുകയും അതിലേക്ക് ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെട്ട് 2 തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവർണറുടെ നിർദേശപ്രകാരം രാജ്ഭവൻ സെക്രട്ടറിക്ക് മറുപടി നൽകിയത്. യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപികരിച്ചപ്പേൾ സർക്കാർ പ്രതിനിധിയെ നൽകിയില്ലെന്നും ഗവർണർ അയച്ച കത്തിൽ പറയുന്നു.

Share this story