മലയാളി വിദ്യാർഥികൾ ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകുന്നത് പഠിക്കും: മന്ത്രി ആർ ബിന്ദു
Wed, 8 Feb 2023

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു. വിദേശപഠനത്തെ അനുകൂലിച്ചും എതിർത്തും വിവിധ തലങ്ങളിൽ സംവാദം സജീവമായ സാഹചര്യത്തിലാണ് നടപടി
വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് സർക്കാർ നടപടികളെ കുറിച്ച് മന്ത്രി വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ ഉടൻ റിപ്പോർട്ട് നൽകുമെന്നും ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.