മലയാളി കറാച്ചി ജയിലിൽ വെച്ച് മരിച്ചു, മൃതദേഹം ഇന്ത്യയിലെത്തിക്കും; ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ

sulfikar

പാലക്കാട് കപ്പൂർ സ്വദേശി പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ചു. കപ്പൂർ അബ്ദുൽ ഹക്കീമിന്റെ മകൻ സുൾഫിക്കറാണ്(48) മരിച്ചത്. ഇയാളെ ഏറെക്കാലമായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയിൽ വെച്ച് സുൾഫിക്കറിന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറും. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് അറിയിച്ചു

2018ലാണ് സുൾഫിക്കർ അവസാനമായി നാട്ടിൽ വന്നുപോയത്. ഏറെനാളായി അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിന് ശേഷം സുള്‍ഫിക്കര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്‍ഐഎ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഭാര്യയും സുൾഫിക്കറിനൊപ്പം അബുബാദിയിൽ ഉണ്ടായിരുന്നു. എന്നാൽ ഭാര്യ ഇയാളുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നു


 

Share this story