ഡെറാഡൂണിൽ മലയാളി ജവാനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

balu

ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. 

സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. 

ലഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിംഗിനായാണ് ഡെറാഡൂണിലെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
 

Tags

Share this story