എംഡിഎംഎയുമായി മലയാളി യുവാവ് മംഗളൂരുവിൽ പിടിയിൽ

arrest

എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവിൽ പിടിയിലായി. കാസർകോട് ചേർക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്.
ബംഗളൂരിൽ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് പുറമെ, ഇയാൾ സഞ്ചരിച്ച കാർ ഉപയോഗിച്ച ഫോൺ, 1260 രൂപ എന്നിവയും പിടിച്ചെടുത്തു.

Share this story