ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

rafi

ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വടക്കേങ്ങര മുഹമ്മദ് റാഫിയാണ്(35) മരിച്ചത്. 

ജോലി ചെയ്യുന്ന കടയിൽ നിന്നും സ്‌കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെയാണ് അപകടം സഭവിച്ചത്. 

മൃതദേഹം സലാല ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
 

Share this story