മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലമുള്ളവരും: പ്രശംസയുമായി ഉപരാഷ്ട്രപതി

dhankar

കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നിയമസഭാ മന്ദിരം രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. താനും അതിന്റെ ഗുണഭോക്താവാണെന്ന് സൈനിക സ്‌കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപികയെ അനുസ്മരിച്ച് ധൻകർ പറഞ്ഞു

കേരളാ നിയമസഭ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണ്. മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
 

Share this story